കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ശാരീരിക നില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
‘തട്ടിക്കൊണ്ടു പോയവർ മോശമായി പെരുമാറിയിട്ടില്ലന്നും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ലെന്നും അബിഗേൽ പറഞ്ഞു. കുട്ടിയെ പാർപ്പിച്ച വീട്ടിൽ രണ്ട് സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നതായും, എന്നാൽ വീട്ടിൽ ഒരു അങ്കിളും ആന്റിയും മാത്രമേ ഉള്ളൂ എന്ന് പറയാൻ പറഞ്ഞിരുന്നതായും കുട്ടി പറഞ്ഞു. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു’. കുട്ടിയുടെ ശാരീരിക സ്ഥിതി മെച്ചപ്പെട്ട മെച്ചപ്പെട്ടെന്നും ഇന്ന് തന്നെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകാൻ കഴിയുമെന്നും മാതാപിതാക്കൾ അറിയിച്ചു.
അതേസമയം ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാർ. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താൻ നിരപരാധിയാണെന്നും ഷാജഹാൻ പറഞ്ഞു