വട്ടപ്പാറയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം: വട്ടപ്പാറയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയത്. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ
കുട്ടികൾ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ചില സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി എത്താന്‍ കുട്ടികളോട് അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്.