തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന്.
യോഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മൂന്ന് മാസത്തെ അവധി അപേക്ഷ പരിഗണിക്കും. അവധി പരിഗണിച്ചാൽ പി പി സുനിറിനോ ബിനോയ് വിശ്വത്തിനോ താൽക്കാലിക ഉത്തരവാദിത്വം നൽകാനും സാധ്യത.
പ്രമേഹത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് വലതു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നിരിന്നു.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറേ കാലമായി കാനം പാർട്ടിയിൽ സജീവമല്ല.