വീണ്ടും സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം.ബില്ലുകൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കാണ് ടോക്കൺ.സർക്കാർ അനുമതിക്ക് ശേഷം മാത്രമേ ട്രഷറിയിൽ നിന്ന് പണം നൽകുകയുള്ളൂ. സർക്കാർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുക ഒരു ലക്ഷം രൂപ വരെ. അതേസമയം ഒക്ടോബർ 15 വരെയുള്ള ബില്ലുകളിലെ തുക അനുവദിക്കും.