തൃശ്ശൂർ : അഞ്ച് കോടി വില വരുന്ന തിമിംഗല ചർദ്ദിയുമായി മൂന്നുപേർ തൃശ്ശൂരിൽ പിടിയിൽ.
കോഴിക്കോട് സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരാണ് ഡാൻസ് ഓഫ് ടീമിന്റെ പിടിയിലായത്.
അയ്യപ്പഭക്തർ എന്ന വ്യാജേനെയാണ് ഇവർ തിമിംഗല ഛർദിയുമായി സഞ്ചരിച്ചത്.
തൃശ്ശൂർ പോലീസിനും ഡാൻസ് ടീമിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് തിമിംഗല ഛർദ്ദി ഉപയോഗിക്കുക.പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.