കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ : നിർണായക മൊഴി പുറത്ത്

കൊല്ലം : കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. റെന്റൽ കാർ ബിസിനസ് നടത്തുന്ന  ചാത്തന്നൂർ ചിറക്കര സ്വദേശി ആണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചത് . കൊല്ലം പള്ളിമുക്കിൽ നിന്ന് ഒരു വർഷം മുൻപ് . അതേസമയം പിടിയിലായ യുവാവ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ബാഗ് നശിപ്പിക്കുകയും, കുട്ടിക്ക് ഉറങ്ങാൻ മരുന്നു കൊടുത്തതായും പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടി കരയാതിരിക്കാൻ അച്ഛന്റെ സുഹൃത്തുക്കളാണെന്ന് കുട്ടിയോട് പ്രതികൾ പറഞ്ഞതായും മൊഴിയിലുണ്ട്