തിരുവനന്തപുരം : വിദ്യാഭ്യാസ – തൊഴിൽ മേഖലകളിലും അധികാര സ്ഥാനങ്ങളിലും മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ജാതി സെൻസ്സ് അനിവാര്യതയാണെന്ന്
എസ് എൻ ഡി പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം തിരുവനന്തപുരം ജില്ലാ പ്രവർത്തക സമ്മേളനം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതികമായി അധികാരത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് ലഭിക്കേണ്ട അർഹമായ പങ്കാളിത്തം ലഭിക്കണം. ജാതി സെൻസസ് നടത്തിയാലേ അത് കൃത്യമായി നടപ്പിലാകൂ. ആധികാരികമായ ഒരു രേഖയുടെയും കണക്കുകളുടെയും പഠനങ്ങളുടെയും പിൻബലമില്ലാതെ പത്ത് ശതമാനം മുന്നാക്ക ജാതി സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ് . ഇത്തരത്തിൽ ഒരു കാര്യം നടപ്പിലാക്കിയപ്പോൾ കാണിച്ച ആവേശം ജാതി സെൻസസ് നടത്തി അതിനു അനുസരണമായി പ്രാതിനിധ്യം നൽകുന്നതിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങൾക്ക് എസ് എൻ ഡി പി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീ നാരായണ എംപ്ലോയീസ് ഫോറം നൽകുന്ന സംഭാവനകൾ നിസ്തൂലമാണെന്നും സമുദായത്തിന്റെ ഏറ്റവും വലിയ ശക്തിയും സമുദായത്തെ ഉയർച്ചയുടെ പാതയിലേക്ക് നയിക്കുവാൻ കഴിയുന്ന ഒന്നായി മാറാൻ നാരായണ എംപ്ലോയീസ് ഫോറത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ്. എസ് അജുലാൽ മുഖ്യ പ്രഭാഷണവും വൈസ്-പ്രസിഡന്റ് ബൈജു സംഘടനാ സന്ദേശവും നൽകി. എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അജി എസ് ആർ എമ്മിനെയും മേലാംകോട് സുധാകരനെയും യോഗത്തിൽ ആദരിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിസിപ്പാൾ ഡോ. ജിദ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം ശ്രീലത, കേന്ദ്ര സമിതി ജോ. സെക്രട്ടറി ബിനുകുമാർ പാറശ്ശാല ,കേന്ദ്ര കമ്മിറ്റി അംഗം അജയകുമാർ , ഷാജി കെ.എസ് തുടങ്ങിയവർ സംസാരിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് കൊറ്റമ്പള്ളി ഷിബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എംപ്ലോയീസ് ഫോറം തിരുവനന്തപുരം ജില്ലാ കൺവീനർ ഡോ. നന്ദകുമാർ സ്വാഗതവും കേന്ദ്രസമിതി അംഗം ശ്രീ ഷിബുകുമാർ നേമം യോഗത്തിനു നന്ദി പറഞ്ഞു.
ശ്രീ നാരായണ എംപ്ലോയീസ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജില്ലാ ഭാരവാഹികൾ
1 ഷാജി കെ എസ് പ്രസിഡൻറ് (നെയ്യാറ്റിൻകര)
2 ഡോ.നന്ദകുമാർ ബി വി
സെക്രട്ടറി (കോവളം)
3 അജിത് ലാൽ ജെ എസ് വൈസ് പ്രസിഡൻറ് (നെയ്യാറ്റിൻകര )
4 ഡോ. ജൂബിലി എസ് വി വൈസ് പ്രസിഡന്റ് (തിരുവനന്തപുരം PKS )
5.നടുക്കാട് ബാബുരാജ് വൈസ് പ്രസിഡന്റ് . ( നേമം)
6 സുബിൻ പ്രസാദ്
ജോ. സെക്രട്ടറി (ആര്യനാട് )
7 ഡോ. വൈശാഖ്
ജോ. സെക്രട്ടറി (തിരുവനന്തപുരം )
8 Adv. സതീഷ് കുമാർ (ജോ: സെക്രട്ടറി) കുഴിത്തുറ
എക്സിക്യൂട്ടീവ് അംഗങ്ങൾ
9 ഡോ. റിങ്കു ബാബു
(വർക്കല )
10 ബീന പീറ്റർ (ചെമ്പഴന്തി )
11 ഡോ. പ്രതിഭാ പി ആർ (കോവളം)
12 ഡോ. ലെജി ജെ (ചെമ്പഴന്തി )
13 പ്രതീഷ് പി ആർ (പാറശ്ശാല )
14 ആദർശ് (നേമം)
15 സുനിലാൽ (ആര്യനാട് )
16 ഡോ.സിനി (വർക്കല )
17 ലക്ഷ്മി എസ് ധരൻ (ചിറയിൻകീഴ്)
18 സുനിൽ എസ് കെ (പാറശാല )
19 സുഭാഷ് കെ വി (നേമം)
20 അനന്ദകുമാർ (നേമം )
21 ലിബീഷ് (പാറശാല )
22 ശിവപ്രസാദ് (കോവളം)