തിരുവനന്തപുരം : ഗവൺമെന്റ് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയ്ക്ക്പിന്നിൽ സ്ത്രീധനാരോപണം.
അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് മന്ത്രി.
തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉയർന്നതോടെയാണ് ശിശു വികസന വകുപ്പ് ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകിയത് . കൂടെ പഠിച്ച യുവാവാണ് ഷഹനയെ വിവാഹം കഴിച്ചത്. യുവാവിന്റെ ബന്ധുക്കൾ സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഷഹനയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു.
Prev Post