എറണാകുളം : നവ കേരള സദസ്സിന് വഴി ഒരുക്കാനായി പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു. സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ മതിൽ പൊളിച്ചത്. പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്.
എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയെ ആർക്കെങ്കിലും നേരിട്ട് കാണാൻ കഴിയുമോ എന്ന് വെല്ലുവിളിച്ച് എൽദോസ് കുന്നപ്പള്ളി എംഎൽഎ. പൗരപ്രമുഖന്മാർക്ക് അല്ലാതെ സാധാരണക്കാർക്ക് മുഖ്യമന്ത്രിയെ കാണാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസിന്റെ മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
മതിൽ പുളിച്ച സിഐടിയു കാർക്കെതിരെ നടപടിയെടുക്കണം. അവരുടെ വിവരങ്ങൾ പോലീസിന് കൈമാറും. സ്കൂളിലേക്ക് പ്രവേശിക്കാൻ മറ്റൊരു വഴിയുള്ളപ്പോഴാണ് മതിൽ പൊളിച്ചത്.
നഗരസഭ എതിർത്തിട്ടും മതിൽ പൊള്ളിച്ചത് ധാർഷ്ട്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.