തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി വിദ്യാര്‍ത്ഥിനി വെഞ്ഞാറമൂട് സ്വദേശി ഷഹിന (27)യെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ ഡോക്ടർ റുവൈസ് പോലീസ് കസ്റ്റഡിയിൽ.
കരുനാഗപ്പള്ളിയിൽ നിന്നാണ് റുവൈസിനെ പോലീസ് പിടികൂടിയത്.
സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തായ ഡോക്ടർ വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ഷഹാനയുടെ ആത്മഹത്യക്ക് പിന്നിൽ എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
തുടർന്ന് പി.ജി ഡോക്ടർമാരുടെ സംഘടന നേതൃസ്ഥാനത്തുനിന്ന് റുവൈസിനെ മാറ്റിയിരുന്നു.
സംഭവത്തിൽ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് സ്വമേധയാ കേസെടുത്ത്, തിരുവനന്തപുരം ജില്ലാ കളക്ടര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവരോട് ഡിസംബര്‍ 14ാം തീയതി തിരുവനന്തപുരം ജില്ല സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
Next Post