സി എം ആർ കോഴക്കേസിൽ വിജിലൻസ് വരുമോ : ഹർജിയിൽ ജസ്റ്റിസ് കെ ബാബു വിധി പറയും

കൊച്ചി :മാസപ്പടി വിവാദ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള റിവിഷൻ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് . ജസ്റ്റിസ് ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് റിവിഷൻ ഹർജിയിൽ  വിധി പറയുന്നത്. പൊതുപ്രവർത്തനായ ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിലാണ് വിധി.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ,  പി കെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തല തുടങ്ങിയവർക്ക് മാസപ്പടി നൽകിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിൽ. സി എം ആർ എൽ എക്സാലോജിക് കരാർ വിഷയത്തിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ മുൻവിധിയിൽ പിഴവ് സംഭവിച്ചെന്നും ഗിരീഷ് ബാബു ഹർജിയിലൂടെ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം ഗിരീഷ് ബാബു മരിച്ചതിനാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാനില്ലെന്നും ഹര്‍ജിയില്‍ കക്ഷി ചേരാനില്ലെന്നും കുടുംബം വ്യക്തമാക്കിയെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു . എന്നാല്‍ ഹർജിക്കാരൻ മരണപ്പെട്ടാലും റിവിഷന്‍ ഹര്‍ജി നിലനില്‍ക്കുമെന്നും ഹര്‍ജിയില്‍ കുടുംബം പങ്കുചേരേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു.