നവ കേരള സദസ്സിൽ പ്രതിഷേധിച്ചു : യുവാവിന് ക്രൂരമർദ്ദനം

കൊച്ചി: നവകേരള സദസില്‍ പ്രതിഷേധം ഉയര്‍ത്തിയ യുവാകൾക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. കൊച്ചി മറൈന്‍ ഡ്രൈവിലെ പരിപാടിക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
നവകേരള സദസ് നടക്കുന്ന വേദിക്ക്‌ സമീപം ലഘുലേഖകള്‍ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവർത്തകരായ കൊല്ലം സ്വദേശി മുഹമ്മദ ഹനീന്‍, എളമക്കര സ്വദേശി റിജാസ് എന്നിവരെയാണ് സംഘാടകര്‍ മര്‍ദ്ദിച്ചത്.
പൊലീസിന് മുന്‍പില്‍ വച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടരുന്നത് വീഡിയോയില്‍ കാണാം.

വേദിയിലെത്തി പ്രതിഷേധിച്ചതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇയാള്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്