വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട്:കടുവയുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ടു. വയനാട് വഗേരിയിൽ ആണ് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. മൂഡക്കൊല്ലി സ്വദേശി പ്രജീഷ് ആണ് മരിച്ചത്.
ഇന്നുച്ചയോടെ കാട്ടിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു കടവ ആക്രമിച്ചത്. വൈകിയും തിരിച്ച് എത്താത്തതിനെ തുടർന്ന് സഹോദരൻ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം നടക്കുന്ന പ്രദേശമാണ് വാഗേരി. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.