കൊച്ചി : വിദ്യാർത്ഥി പ്രതിനിധികളെ ഗവർണർ ശുപാർശ ചെയ്ത നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർവകലാശാല സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധികളെ ചാൻസലർ ആയ ഗവർണർ ശുപാർശ ചെയ്ത നടപടി ആണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഗവർണറുടെ നടപടി സ്റ്റേ ചെയ്തത്.ചാൻസിലർ ശുപാർശ ചെയ്ത വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകാനും കോടതി നിർദ്ദേശിച്ചു.കോടതിയെ സമീപിച്ചത് യൂണിവേഴ്സിറ്റി ലിസ്റ്റിലെ നാല് വിദ്യാർത്ഥികളാണ്.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം ഗവർണർ ശുപാർശ ചെയ്ത നാല് പേരും എബിവിപി പ്രവർത്തകരെന്ന് എസ്എഫ്ഐ പ്രതിനിധികൾ പറഞ്ഞു.