മന്ത്രിസഭാ പുനസംഘടന ഈ മാസം

തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രിസഭാ പുനസംഘടന ഈ മാസം 24ന്. എൽഡിഎഫ് യോഗം കൂടി സത്യപ്രതിജ്ഞയുടെ തീയതിയിലും വകുപ്പുകളുടെ കാര്യത്തിലും ധാരണയിൽ എത്തും. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും സത്യപ്രതിജ്ഞ തീയതി നിശ്ചയിക്കുക.
മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാകുമ്പോൾ പുനഃസംഘടനയെന്നായിരുന്നു മുൻപ് മുന്നണിയിലെ ധാരണ. എന്നാൽ രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കാനിരിക്കെ മന്ത്രിസഭ പുനഃസംഘടന ആലോചനയില്ലാതെ തുടരുന്ന സാഹചര്യത്തിൽ പാർട്ടികൾ മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു .