തലസ്ഥാനത്ത് നവകേരള സദസ്സിന്റെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : തലസ്ഥാനത്ത് നവകേരള സദസ്സിന്റെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഗവ: മോഡൽ ബോയ്സ് എച്ച്.എസ്.എസ് ചാല , ഗവ: ജി.എച്ച്.എസ് ചാല, ഗവ : വി.എച്ച്.എസ്.എസ് . ചാല എന്നിവിടങ്ങളിലാണ് തൊഴിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്. 17 – 12 – 2023 ഞായറാഴ്ച്ചയാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. എസ്.എസ്. എൽ.സി , പ്ലസ് ടൂ , വി.എച്ച്.എസ്. ഇ , ഐ.റ്റി , ഡിപ്ലോമ , ഡിഗ്രി , പിജി, തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ലിങ്ക് ഇൻസ്റ്റാൾ ചെയ്തു രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. https://play.google.com/store/apps/details?id=com.agri.Jobconn ect