കൊല്ലം :പൗരപ്രമുഖർ ആകുന്നതിന് എവിടെയാണ് അപേക്ഷ നൽകേണ്ടതെന്നും പൗരപ്രമുഖർ ആകുന്നതിനു ആവശ്യമായ യോഗ്യത മാനദന്ധത്തിൽ വ്യക്തത തേടിയും ആണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ കഴിഞ്ഞ മാസം 18ന് കുമ്മിൾ ഗ്രാമ പഞ്ചായത്ത് അംഗം കുമ്മിൾ ഷെമീർ അപേക്ഷ നൽകിയത്.
അപേക്ഷയ്ക്ക് മറുപടിയായി ആവശ്യപ്പെട്ട വിവരങ്ങൾ ചീഫ്സെക്രട്ടറിയുടെ ഓഫീസിൽ ലഭ്യമല്ല എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷമീർ പറഞ്ഞു.
നവകേരള സദസ്സിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും രാവിലെയുള്ള ഭക്ഷണം കഴിക്കൽ മാത്രം ആണ്. ഇതിൽ മുഖ്യമന്ത്രിക്ക് ഒപ്പം ഭക്ഷണം കഴിക്കാനും സൊറ പറയാനും വിളിക്കുന്ന ഈ പ്രമുഖർ ആരാണ് എന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പോലും അറിയാൻ വയ്യാത്ത പിടിപ്പുകേട് ആണ് കേരളത്തിൽ നടക്കുന്നതെന്ന് കുമ്മിൾ ഷമീർ പറഞ്ഞു.
ചീഫ് സെക്രട്ടറിക്ക് അറിയാൻ വയ്യാത്ത വിവരം ആണെങ്കിൽ വിവരം അറിയാവുന്ന ഓഫീസിൽ നിന്ന് വിവരം ലഭ്യമാക്കണം എന്ന് വിവരാവകാശ നിയമത്തിലെ സെക്ഷൻ 6(3) പറയുന്നുണ്ട്. കൂടാതെ
മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പ് ഇറക്കിയ
23-09-2023ലെ 152/2023/GAD, 27-10-2023ലെ 4887/2023/GAD ഉത്തരവ് നവകേരള ബസ് യാത്രയുമായി ബന്ധപ്പെട്ട് ഓരോ സ്ഥലത്തും 250ൽകുറയാത്ത പ്രമുഖരെ പങ്കെടുപ്പിക്കണം എന്ന് പറഞ്ഞിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ മറുപടി പറയണം.
യാതൊരു മാനദണ്ഡവും ഇല്ലാതെ ഒരു ബസും എടുത്തു അതിൽ ഉൾകൊള്ളാവുന്ന ആളിന്റെ 4മടങ്ങു വണ്ടികൾ അകമ്പടി സേവിച്ച് പ്രഭാത ഭക്ഷണം വിളമ്പി സർക്കാർ പണം ധൂർത്തടിച്ചു പ്രമുഖർക്ക് ഒപ്പം സഞ്ചരിക്കുന്ന സർക്കാരിനും ചീഫ് സെക്രട്ടറിക്കും ഇവർ ആരെന്ന് അറിയില്ലെന്നത് തന്നെ അപമാനമാണെന്നും ഷമീർ കൂട്ടിച്ചേർത്തു .