എറണാകുളം : ജനവാസ മേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി. എറണാകുളം മാമലകണ്ടത്തിൽ ഇന്ന് പുലർച്ചയോടെ ആണ് ആനയും കുഞ്ഞും കിണറ്റിൽ വീണത്. ജെസിബി ഉപയോഗിച്ചാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെത്തിച്ചത്.
രക്ഷാപ്രവർത്തനത്തിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
കിണറ്റിൽ നിന്ന് കരയിൽ കയറിയ പിടിയാന പരിഭ്രാന്തിയിൽ തുമ്പിക്കൈ കൊണ്ട് ജെസിബിയിൽ അടിക്കുകയും, ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു .
ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്യാൻ കഴിയിന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. നിരവധി പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
Next Post