മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ് : പോലീസിൽ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ പോലീസിൽ വിശ്വാസക്കുറവില്ലെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോലീസിൽ പൂർണ്ണ വിശ്വാസം എന്ന് ആവർത്തിച്ച മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ പോലീസ് കേസെടുക്കുമെന്നും പറഞ്ഞു . താനത് പരിശോധിക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾ സാധാരണ രീതിയിൽ മാധ്യമപ്രവർത്തനം നടത്തുന്നതിൽ ആരും തടസപ്പെടുത്തില്ല. എന്നാൽ നിങ്ങളിൽ ചിലർ ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കുന്ന വിഭാഗത്തിൽ പെടുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്കെതിരെ ശുഭിതനായ മുഖ്യമന്ത്രി ഒച്ചയുയർത്തി വിരട്ടാം എന്ന് കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.