ആലപ്പുഴ : മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിനെതിരെ കേസെടുക്കാമെന്ന്കോടതി പ്രതിഷേധക്കാരെ ഗൺമാൻ മർദ്ധിച്ച സംഭവത്തിലാണ് ഉത്തരവ്.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നൽകിയ ഹർജിയിൽ.ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് നിർദേശം നൽകിയത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്,മറ്റു കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദേശം.
ഈ മാസം 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ നവകേരള ബസ് കടന്നുപോകുന്നതിനിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാനും സുരക്ഷാ ജീവനക്കാരും ക്രൂരമായി തല്ലിച്ചതച്ചിരുന്നു. അതേസമയം ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ജോലിയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്