കാത്തിരിപ്പിന് വിരാമം ; മുൻധാരണ പ്രകാരം പുതിയ മന്ത്രിമാരായി

തിരുവനന്തപുരം : മുൻ ധാരണ പ്രകാരം എൽഡിഎഫ് മന്ത്രിസഭയിൽ പുതിയ മന്ത്രിമാരായി. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം.കേരള കോൺഗ്രസ് ബിയിലെ കെ ബി ഗണേഷ് കുമാർ , കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ പുതിയ മന്ത്രിമാരായി യോഗം തീരുമാനിച്ചു.തുടർന്ന് ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രി ആന്റണി രാജു, ഐ.എൻ.എലിന്റെ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മന്ത്രിസ്ഥാനം രാജിവെച്ചു.

ഈ മാസം 29ന് സത്യപ്രതിജ്ഞ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു