സ്വർണ്ണ കടത്തുകാരുമായി ബന്ധം; എസ് ഐയ്ക്ക് സസ്പെൻഷൻ

മലപ്പുറം: സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം. എസ്.ഐക്ക് സസ്പെൻഷൻ.
മലപ്പുറം പെരുമ്പടപ്പ് എസ്.ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി സസ്പെന്‍റ് ചെയ്തത്.
മലപ്പുറം എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. 

സമീപകാലത്ത് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കള്ളക്കടത്തിൽ ഇടനിലക്കാർക്ക് ശ്രീജിത്ത് വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനുള്ള പ്രതിഫലം ഗൂഗിൾ പേ വഴിയായിരുന്നു കൈപ്പറ്റിയിരുന്നത്.
സ്വർണ്ണക്കടത്ത് സംഘവുമായി ശ്രീജിത്തിന് ബന്ധമുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മലപ്പുറം എസ്പിക്ക് നൽകിയിരുന്നു.