തിരുവനന്തപുരം : നെയ്യാറ്റിൻകര പഴകടയിൽ താൽക്കാലിക പാലം തകർന്ന് നിരവധി പേർക്ക് പരിക്ക് .ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ ഫെസ്റ്റിവലിനു വേണ്ടി തയ്യാറാക്കിയ നടപാലമാണ് തകർന്നത്.
തടി പലകകൾ അടിക്കിവെച്ച് നിർമിച്ച പാലമാണ് ജനബാഹുല്യം കാരണം തകർന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻതന്നെ സമീപവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു കിട്ടിയ വാഹനങ്ങളിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും ആംബുലൻസും പോലീസും സംഭവം സ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് വേഗത കൂട്ടി.