പത്തനംതിട്ട : റോബിൻ ബസ് വീണ്ടും നിരത്തിലിറങ്ങി . കോടതി വിധിയെ തുടർന്ന് എംവിഡി വിട്ട് നൽകിയ റോബിൻ ബസ് ഇന്ന് രാവിലെ സർവീസ് പുനരാരംഭിച്ചു.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആയിരുന്നു സർവീസ്. കഴിഞ്ഞമാസം 24ന് ആയിരുന്നു പെർമിറ്റ് ലംഘനത്തിനു ബസ് എം വി ഡി പിടികൂടി പിഴ ചുമത്തിയത്. 82,000 രൂപ പിഴ അടച്ചതിനു പിന്നാലെ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു.
ഇന്ന് സർവീസ് പുനരാരംഭിച്ച ബസ് മൈലപ്രയിൽ വച്ച് എം വി ഡി തടയുകയും പരിശോധനയ്ക്കുശേഷം വിട്ടു നൽകുകയും ചെയ്തു.