തൃശൂർ : പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് തൃശ്ശൂരിൽ മിനി പൂരം നടത്താൻ തീരുമാനം.
പാറമേക്കാവ് ദേവസ്വം ബോർഡ് ആണ് പൂരം നടത്താൻ തീരുമാനിച്ചത്.
നിലവിലെ പൂര പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പൂരം നടത്താൻ തീരുമാനിച്ചതെന്ന് ദേവസ്വം ബോർഡ് പ്രതിനിധികളും, പ്രദേശവാസികളും പറഞ്ഞു.
15 ഗജവീരന്മാരേയും 300 ഓളം വാദ്യ കലാകാരന്മാരെയും അണിനിരത്തി പൂരത്തിനോട് സമാനമായ എല്ലാവിധ ആഘോഷങ്ങളും നടത്താനാണ് തീരുമാനം. എന്നാൽ സംസ്ഥാന സർക്കാർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.