പാലക്കാട് : കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്ന് വയസുകാരിയായ മകളെ പീഡിപ്പിച്ച 77കാരൻ കന്തസ്വാമിയെ റിമാന്റ് ചെയ്തു.
ഇന്നലെ
പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.
വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.