കലോത്സവ നഗരിയിൽ കശുവണ്ടി വികസന കോർപ്പറേഷൻ സ്റ്റാൾ തുറന്നു

കൊല്ലം : ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് വച്ച് നടക്കുന്ന 62-ാം മത് കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കാഷ്യൂ കോർപ്പറേഷൻ ചിന്നക്കടയിൽ ആരംഭിച്ച മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശന വിപണന കേന്ദ്രം കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

കലോത്സവ നഗരിയിൽ എത്തുന്ന കുട്ടികൾക്കും പൊതുജനങ്ങൾക്കും കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ വിപണന കേന്ദ്രത്തിൽ നിന്നും പത്തു രൂപ മുതൽ ജ്യൂസ്, ജാം, കശുവണ്ടി പരിപ്പ് തുടങ്ങിയ ഉൽപ്പനങ്ങൾ ലഭിക്കുമെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.
ഡയറക്ടർ ബോർഡ് അംഗം ജി ബാബു, കൊമേഷൃൽ മാനേജർ ഷാജി വി , വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരും പങ്കെടുത്തു.