ഇടുക്കി: മുൻ മന്ത്രി എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി.എസ്.ടി വകുപ്പിന്റെ പരിശോധന. എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനമായ അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസെസിൽ ആണ് നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പ് പരിശോധന നടത്തിയത് . വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈറേഞ്ച് സ്‌പൈസെസ്. നിലവിൽ ജി.എസ്.ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. മണിക്കൂറുകൾ നീണ്ടു നിന്ന പരിശോധനയിൽ സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈൽ ഫോണുകൾ, ഓഫീസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഉൾപ്പെടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരുക്കുകയാണ്.
അതേസമയം സിപിഎമ്മിന് അകത്തുള്ള പ്രാദേശിക വിഷയങ്ങൾ നിലനിൽക്കെയാണ് ലംബോദരന്റെ സ്ഥാപനത്തിൽ റെയ്ഡ് നടന്നത്.
റെയിഡിനെ കുറിച്ച് ലംബോദരനും ജി എസ് ടി ഉദ്യോഗസ്ഥരും പ്രതികരിച്ചിട്ടില്ല.
Prev Post