അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ ; സുരേഷ് ഗോപിക്ക് ജാമ്യം

കൊച്ചി : മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പുകൾ എഫ് ഐആറിൽ ചേർത്തതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.