സപ്ലൈകോ സാധനങ്ങളുടെ വില ഉടൻ കൂട്ടാൻ സാധ്യതയില്ല

തിരുവനന്തപുരം : സപ്ലൈകോയിലെ സാധനങ്ങളുടെ വില ഉടൻ കൂട്ടില്ല. വിലക്കൂട്ടൽ തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടെത്തൽ. വിലവർധന വിഷയം നിയമസഭയിൽ ചർച്ചയ്ക്ക് എടുക്കാതെ മന്ത്രിസഭയും. അതേസമയം സപ്ലൈകോയിലെ
സബ്‌സിഡിയുള്ള 13 ഇനങ്ങളുടെ വില
വർധിപ്പിക്കണം എന്നായിരുന്നു സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ നിർദേശം.
ഒന്നുകില്‍ കുടിശ്ശിക നല്‍കുക അല്ലെങ്കില്‍ വില കൂട്ടുകയെന്നതാണ് സപ്ലൈകോയും മുന്നോട്ട് വെച്ച ആവശ്യം