തിരുവനന്തപുരം : നവ കേരള സദസ്സ് യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് അറ്റകുറ്റപ്പണിക്കായി ബാംഗ്ലൂരിൽ എത്തിച്ചു. ബസ്സിന്റെ ബോഡി നിർമ്മിച്ച ബാംഗ്ലൂരിലെ പ്രകാശ് ഘോഷ് ബസ് ബിൽഡേഴ്സിലാണ് ബസിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.
മുഖ്യമന്ത്രി ഇരുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും. തിരികെയെത്തുന്ന ബസ്സ് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് ഉപയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ വി ഗണേഷ് കുമാർ പറഞ്ഞു.
Prev Post