എം വി ഗോവിന്ദന് യൂത്ത് കോൺഗ്രസ്സിന്റെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയച്ച് യൂത്ത് കോൺഗ്രസ്.
ജാമ്യത്തിന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരുകോടി രൂപ മാനനഷ്ടം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യത്തിന് വേണ്ടി കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പത്രപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നേരത്തെ പറഞ്ഞിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ സിപിഎം സൈബർ ഇടങ്ങളിൽ വ്യാപകമായ രീതിയിൽ പ്രചരിച്ചത് യൂത്ത് കോൺഗ്രസിന് മാനനഷ്ടം ഉണ്ടാക്കി എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.