ആലപ്പുഴ : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻ. തട്ടിപ്പ് നടന്നു എന്നുള്ളതിൽ സംശയമില്ലെന്ന് പറഞ്ഞ ജീ സുധാകരൻ
എസി മൊയ്തീനും പി രാജീവിനും എതിരെ നടക്കുന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെ എന്നും പറഞ്ഞു.
സഹകരണ വകുപ്പ് മന്ത്രി ആയിരുന്ന തനിക്ക് ഇതിനുള്ളിലെ കാര്യങ്ങൾ മനസ്സിലാവും എന്നും അദ്ദേഹം പറഞ്ഞു .
വ്യക്തിപൂജയെ വിമർശിച്ച ജി സുധാകരൻ ഇഎംഎസ്സ് എകെജി തുടങ്ങിയവർ വ്യക്തിപൂജയുടെ പിൻബലത്തിൽ അല്ല കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ കുടിയേറിയത്. പി ജെ ആർമിയെ ആരാണ് ആർമി എന്ന് വിളിക്കുന്നത്, എംടിയുടെയും എം മുകുന്ദന്റെയും വിമർശനം ആരെയും ഉന്നം ഇട്ടല്ലെന്നും ജീ സുധാകരൻ പറഞ്ഞു.
അതേസമയം എം ടി വാസുദേവൻ നായർ പ്രതികരിക്കേണ്ട പല സാഹചര്യങ്ങളിലും പ്രതികരിച്ചിട്ടില്ല. മുസ്ലിം ലീഗ് നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിലേക്ക് വരേണ്ട സാഹചര്യം ഇല്ല, പാർട്ടികളുടെ പ്രവർത്തന മികവിലാണ് അധികാരത്തിൽ എത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .