രഞ്ജിത്ത് ശ്രീനിവാസൻ വധം 15  പ്രതികളും കുറ്റക്കാർ

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ എല്ലാ പ്രതികളും കുറ്റക്കാർ എന്ന് കോടതി കണ്ടെത്തി.മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി ആണ് വിധി പറഞ്ഞത്. കേസിലെ 15 പ്രതികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 
എട്ട് പ്രതികൾ  കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു,  മറ്റുള്ളവർ  ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
2021 ഡിസംബർ 19ന് വെളുപ്പിന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ  ഒരു സംഘം  വീട്ടിൽ കടന്നുകയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, മുൻഷാദ് ,  സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ  എന്നിവർക്കെതിരെയാണ് കൊലപാത കുറ്റം തെളിഞ്ഞത്.

പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം കർശന സുരക്ഷ ഒരുക്കിയിരിക്കുകയാണ്.