രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെ അനുകൂലിച്ച് പോസ്റ്റ് : മണ്ഡലം പ്രസിഡന്റ് സ്ഥാനം പോയി
കണ്ണൂര്‍: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. ചെങ്ങളായി മണ്ഡലം പ്രസിഡന്റിനെയാണ് പുറത്താക്കിയത്.
കോൺഗ്രസ് ദേശീയ നേതൃത്വം നരേന്ദ്രമോദി പങ്കെടുക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബഹിഷ്കരിച്ചിരിക്കുന്ന അവസരത്തിലാണ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാമ പ്രതിഷ്ഠയെ അനുകൂലിച്ച് പോസ്റ്റിട്ടത്.
ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.
മതേതരത്വത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.