കൊല്ലം : എസ്എൻഡിപി യോഗം 903 നമ്പർ കൊട്ടിയം ശാഖയിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ശാന്തി ഭവനത്തിന്റെയും സ്റ്റോർ റൂമിന്റെയും ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 2024 ജനുവരി 23 ന് വൈകിട്ട് 5.30 ന് നിർവഹിക്കുന്നു. യോഗത്തിൽ യൂണിയൻ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
ചടങ്ങിൽ എം.ബി.ബി.എസ് നേടിയ ഡോ. ഗൗരി ഗീരീഷ്, ഡോ. അഞ്ജന ഡോ. രമ്യ സജു, എഞ്ചിനീയർ ആർ.എസ്. കണ്ണൻ എന്നിവരെ ആദരിക്കും.
പ്രസ്തുത ചടങ്ങിലേയ്ക്ക് ഏവരും എത്തി ചേരണമെന്ന് ശാഖ ഭാരവാഹികൾ അറിയിച്ചു
Prev Post