യുവതിയുടെ മരണം ആശുപത്രിക്കെതിരെ പ്രതിഷേധം

മലപ്പുറം : ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ യുവതി മരിച്ചതിൽ പ്രതിഷേധിച്ച് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മലപ്പുറം സ്വദേശി ഷീബ മോളാണ് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിലെ പിഴവുമൂലം മരണപ്പെട്ടത്.
അനസ്തേഷ്യ നൽകിയതിനുശേഷം ആരോഗ്യസ്ഥിതി മോശമായെങ്കിലും മണിക്കൂറുകളോളം കുടുംബത്തെ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ കാണിക്കാതെ നടന്നു കയറിയ യുവതിയാണ് അനസ്തേഷ്യ നൽകിയതിന് പിറകെ മരണപ്പെട്ടത്.
യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ മലപ്പുറം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷീബ മോളുടെ മൃതദേഹം മലപ്പുറം മെഡിക്കൽ കോളജിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി വിശദമായ റിപ്പോർട്ട് പോലീസിന് നൽകുമെന്ന് മലപ്പുറം ഡി എം ഒ അറിയിച്ചു.