ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി ആണ് വിധി പറഞ്ഞത്. കേസിലെ 15 പ്രതികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
എട്ട് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു, മറ്റുള്ളവർ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് തെളിഞ്ഞതായും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു .
2021 ഡിസംബർ 19ന് വെളുപ്പിന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഒരു സംഘം വീട്ടിൽ കടന്നുകയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം കർശന സുരക്ഷ ഒരുക്കിയിരിക്കുകയാണ്.