സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സംസ്ഥാന ബഡ്ജറ്റ് ഇന്ന്

തിരുവനന്തപുരം : കേരളം കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 2024 – 25 ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ജനോപകാരപ്രദകരമായ തീരുമാനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. കാർഷിക മേഖല, ക്ഷേമപെൻഷൻ കുടിശ്ശിക തുടങ്ങിയവയിൽ തീരുമാനം ഉണ്ടാകുമോ എന്നാണ് സാധാരണക്കാർ ഉറ്റുനോക്കുന്നത്.

പ്രതീക്ഷിക്കുന്ന വർദ്ധനവ്

സർക്കാർ സേവനങ്ങൾക്ക് സെസ് നിരക്ക് കൂട്ടിയേക്കും, മദ്യത്തിന്റെ സെസ് വർധിപ്പിച്ചേക്കും, സർക്കാർ ആശുപത്രിയിലെ ഒ പി നിരക്കുകൾ കൂട്ടിയേക്കും, അതേസമയം പെൻഷൻ പ്രായം കൂട്ടില്ല.