കാട്ടാന ആക്രമണം ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായി, റേഡിയോ കോളർ ഘടിപ്പിച്ച ആന ജനവാസ മേഖലയിൽ എത്തിയിട്ടും വനംവകുപ്പ് കൃത്യമായ നിർദ്ദേശങ്ങൾ പ്രദേശവാസികൾക്ക് നൽകിയില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വയനാട് : വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് പനച്ചിക്കൽ സ്വദേശി അജിയാണ് മരിച്ചത്. കൊല്ലപ്പെട്ട അ ജി ട്രാക്ടർ ഡ്രൈവറാണ്.

ആനയെ കണ്ടു ഭീതിയിലായ അജി സമീപത്തെ വീടിന്റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് മതിൽ പൊളിച്ച് പിന്നാലെ എത്തിയ ആന ആക്രമിച്ച് കൊന്നത്. വയറിലും നെഞ്ചിനും ഗുരുതര പരിക്കേറ്റ അജിയെ ഉടൻ തന്നെ മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാനായാണ് ട്രാക്ടർ ഡ്രൈവറായ അജി സംഭവസ്ഥലത്ത് എത്തിയത്.
കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തിരിച്ചയച്ച മോഴ ആനയാണ് വയനാട് ജനവാസ മേഖലയിലെത്തി പ്രകോപനം സൃഷ്ടിച്ചത്.

നിരന്തരമായുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സംഭവം സ്ഥലത്ത് തടിച്ചുകൂടി. കർണാടക കളക്ടർ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്ത് എത്താതെ മൃതദേഹം പോസ്റ്റുമോട്ടത്തിന് വിട്ടുനൽകില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.