തൃപ്പൂണിത്തറ എംഎൽഎ കെ. ബാബുവിന് തിരിച്ചടി

എറണാകുളം : തൃപ്പൂണിത്തറ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി.എം സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി.ബാബുവിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ നടപടികൾ തുടരാനും സുപ്രീംകോടതി അനുമതി നൽകി.
മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് ബാബുവിനെതിരേ എം സ്വരാജ് ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ. ബാബു നല്‍കിയ പുതിയ അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് എം. സ്വരാജ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.