കൊച്ചി : എസ് എഫ് ഐ ഒ അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഈ മാസം 26ന് ഹർജി വീണ്ടും പരിഗണിക്കും.
തങ്ങൾക്കെതിരെ തെളിവുകൾ ഇല്ലെന്ന് കെഎസ്ഐഡിസി കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി വാക്കാള്‍ പരാമർശിച്ചു.
അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടെന്ന്ചോദിച്ച കോടതി സത്യസന്ധത തെളിയിക്കേണ്ട ഉത്തരവാദിത്വം കെഎസ്ഐഡിസിയ്ക്ക് ഇല്ലേയെന്നും കോടതി ആരാഞ്ഞു.
അതേസമയം മാസപ്പടി വിവാദത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു.