കണ്ണൂർ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ഭീകരൻ എൻ ഐ എ പിടിയിൽ. കണ്ണൂരിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ജാഫർ പിടിയിലായത്.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോപ്പുലർ ഫ്രണ്ടിലെ ഹിറ്റ് സ്കോഡ് അംഗങ്ങൾക്ക് ആയുധ പരിശീലനം നൽകുന്നതിൽ പ്രധാനിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന ജാഫർ.
Next Post