തൃപ്പൂണിത്തുറ സ്ഫോടനം; മരണം രണ്ടായി

എറണാകുളം : തൃപ്പൂണിത്തുറ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരണപ്പെട്ടു.കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ(55) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ ദിവാകരൻ എറണാകുളം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്.