തിരുവനന്തപുരം : സപ്ലൈകോയിലെ സാധനങ്ങൾക്ക് വില കൂട്ടി. 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഇന്നി വിപണി വിലയേക്കാൾ 35 ശതമാനം മാത്രമായിരിക്കും വിലക്കുറവ്.നിലവിൽ അത്ട 25 ശതമാനം ആയിരുന്നു.
2014 ന് ശേഷം ആദ്യമായാണ് സപ്ലൈകോയിലെ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത്.
വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.