മൂന്നാം സീറ്റ് വിഷയം :സീറ്റ് വിഭജനത്തിൽ വഴിമുട്ടി യുഡിഎഫ്

കോഴിക്കോട് : മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്.  കഴിഞ്ഞദിവസം കൂടിയ ഉന്നതാ അധികാര യോഗത്തിലാണ് മുസ്ലിംലീഗ് നേതാക്കൾ ഒരേ സ്വരത്തിൽ മൂന്നു സീറ്റ് എന്നാവശ്യം ഉയർത്തിയത്. രണ്ട് സീറ്റ് നൽകുകയാണെങ്കിൽ മത്സരിക്കേണ്ട എന്ന കടുത്ത തീരുമാനവും നേതാക്കളിൽ ചിലർ പങ്കിട്ടു.
ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് അരികിലെത്തിയപ്പോഴും മുന്ന് സീറ്റെന്ന മുസ്ലിംലീഗിന്റെ ഉറച്ച തീരുമാനത്തിൽ സീറ്റ് വിഭജനം നടത്താനാകാതെ വഴിമുട്ടി നിൽക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.
വിഷയം പരിഹരിക്കാനായി കോൺഗ്രസ് നേതൃത്വം മുസ്ലിം ലീഗുമായി വീണ്ടും ചർച്ചയ്ക്ക്  തയ്യാറായിരിക്കുകയാണ്.