കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി എം മുകേഷ് മത്സരിക്കും.
കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി എം മുകേഷിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു.
ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുകേഷിന്റെ പേര് യോഗം ഐക്യകണ്ഠനെ ശുപാർശ ചെയ്തത്.
സിപിഎമ്മിലെ അതികായന്മാരെ തോൽപ്പിച്ച ആർഎസ്പി സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രനെ സിനിമാനടനും കൊല്ലം എംഎൽഎയും ആയ എം മുകേഷിലൂടെ പരാജയപ്പെടുത്താനാകുമെന്നാണ് സിപിഎമ്മിന്റെ നിഗമനം.