വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി

വയനാട് : വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽഗാന്ധി.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീട്ടിലെത്തിയ രാഹുൽഗാന്ധി വീട്ടുകാരുടെ ദുഃഖത്തിൽ പങ്കുചേർന്നു. കുടുംബത്തിന് വേണ്ട സഹായങ്ങളും വാഗ്ദാനം ചെയ്താണ് രാഹുൽഗാന്ധി അവിടെ നിന്നും മടങ്ങിയത്.
തുടർന്ന് പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടും, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും സന്ദർശിച്ച രാഹുൽ ഗാന്ധി വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തു.
രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ പൂർണ വിശ്വാസമെന്ന് വന്യജീവി ആക്രമങ്ങൾ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അസസ്മെന്റ് മീറ്റിങ്ങൽ രാഹുൽഗാന്ധി പങ്കെടുക്കും.രാഹുൽ ഗാന്ധിയോടൊപ്പം കെസി വേണുഗോപാൽ ടി സിദ്ദീഖ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.