കൊല്ലം : കൊല്ലത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു.പാവുമ്പ സ്വദേശികളായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്താണ് മാതാപിതാക്കൾ ജീവനൊടുക്കിയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള ബിന്ദു ദമ്പതികളുടെ ഏക മകൾ സുഹൃത്തിനൊപ്പം പോയതിൽ മനോവിഷമത്തിലായ ഇരുവരും അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച്ച രാത്രിമരിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഉണ്ണികൃഷ്ണപിള്ളയെ കൊല്ലാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി.ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇരുവരുടെയും മൃതദേഹം മകളെ കാണിക്കരുതെന്ന് ആത്മഹത്യാകുറിപ്പിൽ കുറിച്ചിട്ടുണ്ട്.