കശുവണ്ടി തൊഴിലാളികളെ ഇടതു സർക്കാർ വഞ്ചിച്ചു : എം എം സഞ്ജീവ് കുമാർ

കൊല്ലം: മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഇടതു സർക്കാർ കശുവണ്ടി തൊഴിലാളികളെ വഞ്ചിച്ചുവെന്ന് കോൺഗ്രസ്. 26 ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്ന’സമരാഗ്നി’ ജാഥയോടാനുബന്ധിച്ച് കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഡി.സി.സി. സംഘടിപ്പിച്ച സെമിനാറിലാണ് ഈ ആരോപണം ഉന്നയിച്ചത്. 2011മുതൽ 15 വരെയുള്ള യു.ഡി.എഫ് സർക്കാർ കാലത്താണ് കശുവണ്ടി തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ തൊഴിലും ആനുകൂല്യങ്ങളും ലഭിച്ചത്. ഇടത് സർക്കാരിന്റെ കാലത്ത് വ്യവസായികൾ കേരളം വിട്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായത്. കശുവണ്ടി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്ര നയം രൂപീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നു സെമിനാർ അഭിപ്രായപ്പെട്ടു. ഡി.സി.സി. ജനറൽ സെക്രട്ടറി എം. എം. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.ബേബിസണ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ഭാരവാഹികളായ ജി.ജയപ്രകാശ്, അൻസർ അസീസ്, ആനന്ദ് ബ്രഹ്മാനന്ദൻ, ബ്ലോക്ക് പ്രസിഡന്റ് നാസർ, പാലത്തറ രാജീവ്, പെരിനാട് മുരളി, ഒ.ബി.രാജേഷ്, കൊതേത്ത് ഭാസുരൻ, ശാന്തിനി ശുഭദേവൻ, പി.മോഹൻലാൽ, സിന്ധു കല്ലുംതാഴം, ഷെമീമ, പിണക്കൽ സക്കീർ ഹുസൈൻ, പട്ടത്താനം ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ പിള്ള, ശശിധരൻ പിള്ള, പട്ടത്താനം സന്തോഷ്, അഭിനന്ദു വരോളിൽ, മങ്ങാട് ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു.